പുണ്യമാസങ്ങള്‍ക്കിടയില്‍
റമദാൻ എന്ന വിശുദ്ധമാസത്തിന്റെ അവസാനവും രാമായണമാസം എന്നറിയപ്പെടുന്ന കർക്കടകത്തിന്റെ ആരംഭവും ഇന്നാണ്. RAMADAN & RAMAYAN. ശ്രദ്ധിച്ചുനോക്കിയാൽ ഒരേയൊരു അക്ഷരത്തിന്റെ വ്യത്യാസമേ ഉള്ളൂ എന്ന് മനസ്സിലാകും. അതുപോലെ തന്നെയാണ് മനുഷ്യന്റെ വിശ്വാസങ്ങളും. സൂക്ഷിച്ചുനോക്കിയാൽ എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് ഒന്നുതന്നെയല്ലേ....? എല്ലാവരെയും സ്നേഹിക്കുവാനും സഹായിക്കുവാനും. ഒരു മാവിലെ ഇലകൾ വലിപ്പത്തിലും നിറത്തിലും മാത്രമേ വ്യത്യസ്തത പുലർത്തുന്നുള്ളൂ, എല്ലാ ഇലകളുടെയും രുചി ഒന്നുതന്നെയാണെന്ന ഗുരുവാക്യം സ്മരിച്ചുകൊണ്ട് എല്ലാവർക്കും ആശംസകൾ....